കൂട്ടം എന്ന ബ്ലോഗ് സൈറ്റിൽ ഞാൻ പരിചയപ്പെട്ട ഒരു അമ്മക്ക് സ്നേഹത്തോടെ ഈ കവിത സമര്പ്പിക്കുന്നു. ====================== കൂടു വിട്ടെന്റെ കൂടു മാറീടവേ ചോടു വിട്ടെന്റെ ചോടു മാറീടവേ എപ്പഴോയെത്തി ഞാനുമീ "കൂട്ട"ത്തിൽ വിട്ടൊഴിഞ്ഞു പോവാൻ കഴിയില്ലിനി !! പദ്യവും പിന്നെ ഗദ്യവുമായി ഞാൻ ഒട്ടി നിന്നുയീ "കൂട്ട" ത്തിന്നോരത്ത്, കിട്ടിയേറെ അഭിനന്ദനമതി- ലൊന്നു മാത്രമെൻ ഉള്ളത്തിലേറ്റി ഞാൻ "രാജലക്ഷ്മി"യെന്നു പേരുള്ളൊരു നാരീരത്നമയച്ച മറുപടി ഒട്ടേറെയെനിക്കിഷ്ടമാവാൻ എന്തു- വന്നിതെന്നു നിരൂപിയ്ക്ക വയ്യല്ലോ! മറുപടിക്കത്തയയ്ക്കുന്ന നേരത്ത് മധുരമൂറും പേരെന്തു വിളിച്ചിടും? 'രാജി'യെന്നു വിളിച്ചിടാം തല്ക്കാല- മാദരേണ ഞാൻ ചൊല്ലിയയച്ചല്ലോ! മക്കൾ മൂന്നും കുടുംബസ്ഥരായ് ദൂരെ- അന്യദേശത്തു സ്വസ്ഥമായ് വാഴുന്നു ആരും കൂട്ടില്ല "കൂട്ട"ത്തിലീയെന്നെ- സത്യമാം വിവരങ്ങൾ അറിഞ്ഞീടിൽ ! ഇപ്പോൾ ചൊല്ലു നീയെന്തു വിളിച്ചീടും? എന്നൊരു ചോദ്യം ഇങ്ങോട്ടെറിഞ്ഞിട്ടു കണ്ണിനെത്തുവാനാവാത്ത ദൂരത്തു- കണ്ണിമയ്ക്കാതെ കാത്തിരിയ്ക്കുന്നുണ്ടാം. എന്തു വിളിച്ചിടുമെന്നു സ...
Posts
- Get link
- X
- Other Apps
പ്രണയം വിടർന്ന ചില്ലകൾ ഏതോ ഒരപൂർവ നിമിഷത്തിൽ തീരെ നിനച്ചിരിക്കാത്തൊരു സന്ധ്യയിൽ പ്രണയം പൂത്ത ചില്ലകൾ കാറ്റി- ലിളകിയാടുന്നൊരു വസന്തരാവിൽ പുഞ്ചിരിയാം പാൽ കുറുക്കി നീട്ടി- ത്തന്നൂ നീയൊരു ചെമ്പനീർ പുഷ്പം! തെല്ലു മടിച്ചു, ഞാനെങ്കിലും വിറയാർന്ന കൈകളിലാപ്പൂ ഏറ്റു വാങ്ങെ എന്തിനെന്നറിയാതെ ചോക്കുന്നു നിൻ കവിൾ അന്തിതൻ ചെമ്പട്ടു ചേല പോലെ നിൻ മിഴികളാം ചെരാതിന്റെ ദീപ്തമാം പ്രഭയേൽക്കേ , വ്യഥിതമെൻ ജീവനും ഹൃത്തടവും പുതുതാമൊരു സൌരഭത്താൽ നിറയുന്നു അലിയുന്നു ഞാനുമീ വെണ്ണിലാവിൽ !! കണ്ടു ഞാൻ പരലുപോൽ പിടയ്ക്കും മിഴികളിൽ പ്രേമമാം കുറുകുമൊരു വെൺപ്രാവിനെ തെല്ലിട മറന്നു ഞാനെന്നെ, പിന്നെ മെല്ലെത്തഴുകിയാ വെൺതൂവലിൽ കാരിരുമ്പിന്റെ കഠിനതക്കുള്ളിലും പൂക്കുമോ ഓമൽ പ്രണയ സൌഗന്ധികം ആരറിഞ്ഞു കരിങ്കല്ലുപോലുള്ളരെൻ മാനസത്തിലും പ്രേമമുണ്ടാമെന്ന് !! By padma kannanthodiyil
- Get link
- X
- Other Apps
സ്നേഹപൂർവ്വം പ്രിയ എ . എസ്.ന് ഒരു ആസ്വാദകയുടെ അതിർ വരമ്പിനുള്ളിൽ നിന്നുകൊണ്ട് ഞാൻ ഏറ്റവും അധികം ഇഷ്ടപ്പെടുന്ന കഥാകാരിയെ പേര് ചൊല്ലി വിളിക്കാമോ എന്നറിയില്ല. അവിവേകമാണെങ്കിൽ പൊറുക്കണം എന്നു മുൻകൂർ ജാമ്യം എടുക്കുന്നു . എന്നാണു ഞാൻ പ്രിയയുടെ കഥ ആദ്യമായി വായിച്ചത് എന്നെനിക്ക് ഓർമയില്ല , വിടർന്ന കണ്ണുകളും ക്രോപ് ചെയ്ത മുടിയും മെലിഞ്ഞ ദേഹവുമാണ് ആകെയുള്ള ഓര്മ . എന്നിട്ടും ഞാൻ ആരോടൊക്കെയോ പറഞ്ഞു എനിക്ക് ഏറ്റവും ഇഷ്ടമുള്ള കഥാകാരി പ്രിയ ആണെന്ന്. കുറച്ചു വർഷങ്ങൾക്കു , എന്റെ വണ്ടിയോടിക്കലിന്റെ ആദ്യനാളുകളിൽ , ഒരു 'എൽ ' ബോര്ഡിന്റെ ബലത്തിൽ , താരതമ്യേന തിരക്കൊഴിഞ്ഞ കൊച്ചിൻ യൂണിവേഴ്സിറ്റി പരിസരത്തെ റോഡിലൂടെ , ഇടപ്പള്ളിയിലെ ഓഫീസിൽ നിന്നും കളമശ്ശേരിയിലെ വീട്ടിലേക്കുള്ള എന്റെ പതിവ് സായാഹ്ന്ന യാത്രക്കിടയിലാണ് ഞാൻ ആദ്യമായി പ്രിയയെ കാണുന്നത്. എന്റെ കൈകളിൽ മെരുങ്ങാതിരുന്ന എന്റെ വണ്ടിയുടെ ബ്രേക്ക് ആഞ്ഞു പിടിച്ചു നിർത്തി ഞാൻ എന്റെ കഥാകാരിയെ നോക്കി നിന്നു. ഇവള് ആരെടാ എന്ന മട്ട...

വരം
- Get link
- X
- Other Apps
വരം സൃഷ്ടി തൻ ഗർഭത്താൽ ഞാൻ ക്ലേശിച്ചു വലയവേ, കഷ്ടമെൻ വിദ്യാദേവി മറഞ്ഞിരിപ്പതെന്തേ? വന്നതില്ലെന്റെ മുന്നിൽ, നീട്ടിയ കൈക്കുമ്പിളിൽ തന്നില്ല ഭിക്ഷ- യായിട്ടക്ഷര മുകുളങ്ങൾ ! ധ്യാന നിമീലിതമാം മിഴികൾ തുറ- ന്നൊരു മാത്രയീപ്പാവത്തിന്റെ നേർക്കൊന്നു നോക്കിയില്ല. കേട്ടീല ഗദ്ഗദത്താൽ നേർത്തു നേർത്തില്ലാതാവും നോവുമെൻ ഹൃദയത്തിൻ ക്ഷീണയാചന സ്വരം താരിതൾ തോൽക്കും മൃദുലാംഗുലി- യാലെ മീട്ടും വീണതൻ നാദത്തിലെൻ കേഴലും മുങ്ങിപ്പോയോ ? കനിവില്ലാതെയെന്തേ മറയുന്നക്ഷരങ്ങൾ ? പിറകെ ഞാൻ ചെല്ലവേ, ചൊടിച്ചും കോപിച്ചും കൊണ്ടകലത്തെങ്ങോ പോയി ഇരുളിൽ മറയുന്നു അക്ഷരങ്ങളാം പൂമൊട്ടിറിത്തു മാല- കോർത്തിട്ടണിഞ്ഞെൻ മാറിലതു വിരിഞ്ഞില്ലിതുവരെ!!!! വിരിഞ്ഞിടാത്തതെന്തേ, തപിക്കും മാറിൻ ചൂടിൽ കരിഞ്ഞോ മൃദുലമാം ദളങ്ങൾ , ഒക്കെയും ശൂന്യം ! സ്നേഹിച്ചോർ തന്ന നോവാൽ വ്രണിതം മമ ചിത്തം, നീറ്റുമാ നോവാറ്റിടാൻ നിൻ കൃപ യാചിപ്പൂ ഞാൻ നിൻ കൃപ കൂടാതെ ഞാൻ സൃഷ്ടിച്ച പൈതങ്ങളോ, ജീവനില്ലാത്ത വെറും...