വരം
വരം
സൃഷ്ടി തൻ ഗർഭത്താൽ ഞാൻ
ക്ലേശിച്ചു വലയവേ, കഷ്ടമെൻ
വിദ്യാദേവി മറഞ്ഞിരിപ്പതെന്തേ?
വന്നതില്ലെന്റെ മുന്നിൽ, നീട്ടിയ
കൈക്കുമ്പിളിൽ തന്നില്ല ഭിക്ഷ-
യായിട്ടക്ഷര മുകുളങ്ങൾ !
ധ്യാന നിമീലിതമാം മിഴികൾ തുറ-
ന്നൊരു മാത്രയീപ്പാവത്തിന്റെ
നേർക്കൊന്നു നോക്കിയില്ല.
കേട്ടീല ഗദ്ഗദത്താൽ നേർത്തു
നേർത്തില്ലാതാവും നോവുമെൻ
ഹൃദയത്തിൻ ക്ഷീണയാചന സ്വരം
താരിതൾ തോൽക്കും മൃദുലാംഗുലി-
യാലെ മീട്ടും വീണതൻ നാദത്തിലെൻ
കേഴലും മുങ്ങിപ്പോയോ ?
കനിവില്ലാതെയെന്തേ മറയുന്നക്ഷരങ്ങൾ ?
പിറകെ ഞാൻ ചെല്ലവേ, ചൊടിച്ചും
കോപിച്ചും കൊണ്ടകലത്തെങ്ങോ
പോയി ഇരുളിൽ മറയുന്നു
അക്ഷരങ്ങളാം പൂമൊട്ടിറിത്തു മാല-
കോർത്തിട്ടണിഞ്ഞെൻ മാറിലതു
വിരിഞ്ഞില്ലിതുവരെ!!!!
വിരിഞ്ഞിടാത്തതെന്തേ, തപിക്കും
മാറിൻ ചൂടിൽ കരിഞ്ഞോ മൃദുലമാം
ദളങ്ങൾ , ഒക്കെയും ശൂന്യം !
സ്നേഹിച്ചോർ തന്ന നോവാൽ
വ്രണിതം മമ ചിത്തം, നീറ്റുമാ നോവാറ്റിടാൻ
നിൻ കൃപ യാചിപ്പൂ ഞാൻ
നിൻ കൃപ കൂടാതെ ഞാൻ സൃഷ്ടിച്ച
പൈതങ്ങളോ, ജീവനില്ലാത്ത വെറും
ചാപിള്ളക്കൂട്ടം മാത്രം!
നിൻ വരമില്ലെങ്കിലോ ഞാനൊരു ജലധൂളി
കാവ്യ സങ്കൽപ്പവും സ്വപ്നവുമില്ല പിന്നെ
എന്നുള്ളിൽ ഉയിരാർന്നു പതഞ്ഞു
പൊന്തുന്നൊരീ, ധന്യമാം സുഖദമാം
സംഗീത ധാരയില്ല
ശുദ്ധമാക്കരമെന്റെ ശിരസ്സിൽ പതിച്ചീടിൽ
ഖിന്നമീ നരജന്മം ധന്യമായി തീരുമല്ലോ ..
സൃഷ്ടി തൻ ഗർഭത്താൽ ഞാൻ
ക്ലേശിച്ചു വലയവേ, കഷ്ടമെൻ
വിദ്യാദേവി മറഞ്ഞിരിപ്പതെന്തേ?
വന്നതില്ലെന്റെ മുന്നിൽ, നീട്ടിയ
കൈക്കുമ്പിളിൽ തന്നില്ല ഭിക്ഷ-
യായിട്ടക്ഷര മുകുളങ്ങൾ !
ധ്യാന നിമീലിതമാം മിഴികൾ തുറ-
ന്നൊരു മാത്രയീപ്പാവത്തിന്റെ
നേർക്കൊന്നു നോക്കിയില്ല.
കേട്ടീല ഗദ്ഗദത്താൽ നേർത്തു
നേർത്തില്ലാതാവും നോവുമെൻ
ഹൃദയത്തിൻ ക്ഷീണയാചന സ്വരം
താരിതൾ തോൽക്കും മൃദുലാംഗുലി-
യാലെ മീട്ടും വീണതൻ നാദത്തിലെൻ
കേഴലും മുങ്ങിപ്പോയോ ?
കനിവില്ലാതെയെന്തേ മറയുന്നക്ഷരങ്ങൾ ?
പിറകെ ഞാൻ ചെല്ലവേ, ചൊടിച്ചും
കോപിച്ചും കൊണ്ടകലത്തെങ്ങോ
പോയി ഇരുളിൽ മറയുന്നു
അക്ഷരങ്ങളാം പൂമൊട്ടിറിത്തു മാല-
കോർത്തിട്ടണിഞ്ഞെൻ മാറിലതു
വിരിഞ്ഞില്ലിതുവരെ!!!!
വിരിഞ്ഞിടാത്തതെന്തേ, തപിക്കും
മാറിൻ ചൂടിൽ കരിഞ്ഞോ മൃദുലമാം
ദളങ്ങൾ , ഒക്കെയും ശൂന്യം !
സ്നേഹിച്ചോർ തന്ന നോവാൽ
വ്രണിതം മമ ചിത്തം, നീറ്റുമാ നോവാറ്റിടാൻ
നിൻ കൃപ യാചിപ്പൂ ഞാൻ
നിൻ കൃപ കൂടാതെ ഞാൻ സൃഷ്ടിച്ച
പൈതങ്ങളോ, ജീവനില്ലാത്ത വെറും
ചാപിള്ളക്കൂട്ടം മാത്രം!
നിൻ വരമില്ലെങ്കിലോ ഞാനൊരു ജലധൂളി
കാവ്യ സങ്കൽപ്പവും സ്വപ്നവുമില്ല പിന്നെ
എന്നുള്ളിൽ ഉയിരാർന്നു പതഞ്ഞു
പൊന്തുന്നൊരീ, ധന്യമാം സുഖദമാം
സംഗീത ധാരയില്ല
ശുദ്ധമാക്കരമെന്റെ ശിരസ്സിൽ പതിച്ചീടിൽ
ഖിന്നമീ നരജന്മം ധന്യമായി തീരുമല്ലോ ..
Comments
Post a Comment